പ്രണയ സാക്ഷാത്ക്കാരം; നടി പൂജാബത്ര വിവാഹിതയാകുന്നു

single-img
12 July 2019

മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടി പൂജാ ബത്ര വിവാഹിതയാകുന്നുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നവാബ് ഷായുമായി പൂജയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്.

രണ്ടുപേരും പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്‍കി സാമൂഹ്യമാധ്യമത്തില്‍ ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.1997-ല്‍ പ്രദര്‍ശനത്തിനെത്തിയ വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജാ ബത്ര സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇതിനു മുന്‍പ് 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജാ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് 2011ല്‍ സോനു എസ് അലുവാലിയയും പൂജാ ബത്രയും വിവാഹമോചിതരായി.