‘കിഡ്നിക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്’; ട്രംപിന്റെ ഭൂലോക മണ്ടത്തരത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

single-img
11 July 2019

കിഡ്നിക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ടെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ട്രോള്‍. മനുഷ്യ ശരീരത്തിലെ കിഡ്നിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പോളിസിയില്‍ ഒപ്പിട്ടതിന് ശേഷം നടന്ന പ്രസംഗത്തിലാണ് ട്രംപ് ഭൂലോക മണ്ടത്തരമെന്ന് വിശേഷിപ്പിക്കാവുന്ന വാചകം പറഞ്ഞത്.

ട്രംപ് ഇങ്ങിനെ പറയുന്നതായ വീഡിയോ ഇതിനകം രണ്ട് മില്യണ്‍ ആളുകളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി കണ്ടത്. ധാരാളം ആളുകളാണ് ട്രംപിന്റെ ചിരിപടര്‍ത്തുന്ന പരാമര്‍ശത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി രംഗത്ത് വന്നത്.

https://twitter.com/ParkerMolloy/status/1149048393085464577

എന്നാല്‍ കിഡ്നിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ട്രംപ് അങ്ങനെ പറഞ്ഞതെന്ന ന്യായീകരണവുമായും നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്. ഇതിനു മുന്‍പ് ട്രംപിനെയും ഭാര്യ മെലാനിയ ട്രംപിനെയും കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് 2018 മെയില്‍ ആശുപത്രിയിലാക്കിയിരുന്നു.