മഴ കനത്തു; കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയോളമായി പച്ചക്കറി വില

single-img
11 July 2019

സംസ്ഥാനത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയോളമായാണ് പച്ചക്കറികളുടെ വില വർദ്ധിച്ചത്. മുൻപ് പത്തുരൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. അതേപോലെ 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 190 രൂപ കൊടുക്കണം.

അടുക്കളയിലെ നിത്യോപയോഗ പച്ചക്കറികൾ ആയിട്ടുള്ള മുരിങ്ങക്കായ, പച്ചമാങ്ങ, കാബേജ്, വെള്ളരി, കാരറ്റ് തുടങ്ങിയ പച്ചകറികളുടേയും വില വർദ്ധിച്ചു. അങ്ങിനെയെങ്കിൽ ഓണമാകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. കേരളത്തിൽ മഴ ഏറ്റവുമധികം ബാധിച്ച ഇടങ്ങളിലൊന്ന് പച്ചക്കറി വിപണിയാണ്.

കേരളത്തിൽ നിലവിൽ എല്ലാ പച്ചക്കറികൾക്കും വില ഗണ്യമായി ഉയർന്നിട്ടുണ്ട്. അതിൽ തന്നെ കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് വർദ്ധനവ് രൂക്ഷമായിരിക്കുന്നത്. അതോടൊപ്പം മഴ മൂലം ഉണ്ടായ വ്യാപക കൃഷി നാശവും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ഇറക്കുമതി കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്.