കുടുംബത്തിന് രണ്ട് മക്കൾ മാത്രം, ലംഘിക്കുന്നവർക്ക് വോട്ടവകാശം നിഷേധിക്കണം; നിയമം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

single-img
11 July 2019

രാജ്യത്ത് ഒരു കുടുംബത്തിന് രണ്ട് മക്കൾ മാത്രം മതിയെന്ന നിയമം രാജ്യത്ത് പാസാക്കണമെന്നും ഇത് ലംഘിക്കുന്നവർക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

“ജനസംഖ്യാ വർദ്ധനവ് നിയന്തിക്കാൻ ശക്തമായ നിയമം ഇതിനായി പാസാക്കണം.അത് പാർലമെന്റിൽ അവതരിപ്പിക്കണം,”- ഗിരിരാജ് സിംഗ് പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിൽ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിൽ ജനസംഖ്യാ വർദ്ധനവും മതവിശ്വാസവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി പതിനാറിൽ രാജ്യത്ത് അടിയന്തിരമായി വന്ധ്യംകരണം നടത്തണമെന്ന് ഇദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു.