നവകേരള നിര്‍മ്മാണത്തിനായി ജൂലൈ 15-ന് കോണ്‍ക്ലേവ്; ആഗോള ഏജന്‍സികള്‍ പങ്കെടുക്കും

single-img
11 July 2019

പ്രളയദുരന്തത്തില്‍ത്തില്‍ തകര്‍ന്ന കേരളത്തിന്റെറെ പുന:നിര്‍മ്മാണത്തിനായി രാജ്യാന്തര ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള നടപടികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണ്. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ജൂലൈ 15-ന് കോണ്‍ക്ലേവ് നടത്തും. കേരളത്തിന്റെ വികസനം ലക്ഷ്യം വച്ചു നടത്തുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് വിവിധ ഏജന്‍സികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാനമായും ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക്, ജൈക്ക എന്നീ ആഗോള ഏജന്‍സികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

അതേപോലെ യുഎഇയിലെ റെഡ് ക്രസന്‍റ് 20 കോടി ആദ്യഘട്ടസഹായം എന്ന നിലയില്‍ കേരളത്തിന്‌ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.