ഓസ്ട്രേലിയക്ക് മടക്കം; ഇംഗ്ലണ്ട് ഫൈനലിൽ

single-img
11 July 2019

ഇന്ന് നടന്ന ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്.ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും 124 റണ്‍സ് സഖ്യം ആദ്യ വിക്കറ്റില്‍ തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കി.

തുടർന്ന് ജോ റൂട്ടും ഓയിന്‍ മോര്‍ഗനും ടീമിനെ വിജയതീരം അടുപ്പിച്ചു. ഒരറ്റത്ത് നിലയുറപ്പിച്ച ജേസണ്‍ റോയി അടിച്ച് തകര്‍ത്തതോടെ മറുവശത്ത് വിക്കറ്റ് സൂക്ഷിക്കുകയായിരുന്നു ബെയര്‍സ്റ്റോ. എന്നാല്‍, ആക്രമണത്തിന് വീണ്ടും നിയോഗിക്കപ്പെട്ട മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയതോടെ ബെയര്‍സ്റ്റോ വീണു. 43 പന്തില്‍ 34 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. 65 പന്തില്‍ 85 റണ്‍സെടുത്ത റോയി കമ്മിന്‍സിന് മുന്നില്‍ കീഴടങ്ങി.

റൂട്ടും (49 ) മോര്‍ഗനും (45 ) പുറത്താകാതെ ഇംഗ്ലണ്ടിനെ ഫെെനലിലെത്തിച്ചു. ഓസ്ട്രേലിയക്കായി മിച്ചര്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.