Movies

നടി അമല പോളിൻ്റെ മുൻഭർത്താവ് എ എൽ വിജയ് വീണ്ടും വിവാഹിതനായി

പ്രശസ്ത തമിഴ് സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനീയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.തെന്നിന്ത്യൻ നടിയും മലയാളിയുമായ നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്.

വിജയ് സംവിധായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്. മൂന്നു വർഷങ്ങൾക്ക് ശേഷം 2017ല്‍ വിവാഹമോചനം നേടുകയായിരുന്നു. താൻ പുനർവിവാഹിതനാകുന്നു എന്ന് നേരത്തെ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു.

തന്റെ ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു വെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.