കനത്ത മഴയിൽ ബ്രഹ്മപുത്ര കരകവിഞ്ഞു; അസമിൽ രണ്ട് ലക്ഷം പേർ വീടുകൾ നഷ്ടമായി ക്യാംപുകളിൽ

single-img
11 July 2019

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ അനുഭവപ്പെടുന്ന. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതിൽ പലയിടത്തും റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകിയതിൽ അസമിൽ മാത്രം രണ്ട് ലക്ഷം പേർക്കാണ് വീടുകൾ നഷ്ടമായത്.

മഴ കനത്തതിനെ തുടർന്ന് ഉത്തരാഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അതേസമയം അരുണാചൽ പ്രദേശ്,സിക്കിം,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദ ഫലമായി കടൽക്ഷോഭം ഉണ്ടാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.