അമ്പും വില്ലുമേന്തി ദേവസേനയായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകർ

single-img
11 July 2019

അമ്പും വില്ലുമേന്തി ബാഹുബലി സിനിമയിലെ നായിക ദേവസേനയെ പോലെ നില്‍ക്കുന്ന നടി അനുശ്രീയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ. തന്റെ പുതിയ ചിത്രമായ സെയ്ഫിന്റെ ലൊക്കേഷനില്‍ നിന്നാണ് താരം താനും ദേവസേനയായെന്ന് പറഞ്ഞ് അമ്പെയ്ത്ത് പരിശീലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോയിൽ സംവിധായകന്‍ പ്രദീപും കൂടെയുണ്ട്. അനുശ്രീ തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ്. സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി വേഷമിടുന്നു.

Actress Devasena with Director Bahubali..Fun time in SAFE movie location..🎬

Posted by Anusree on Tuesday, July 9, 2019