താമര ഉൾപ്പെടെ ഒരു പൂവിനെയും ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചിട്ടില്ല; വിവരാവകാശ ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി

single-img
10 July 2019

ഇന്ത്യയിൽ ഇതുവരെ താമര ഉൾപ്പടെ ഒരു പൂവിനെയും ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ്. എന്നാൽ കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.

താമരയ്ക്ക് ദേശീയ പുഷ്‌പം എന്ന പദവി നൽകിയിട്ടുണ്ടോയെന്നായിരുന്നു ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വേണ്ടി വിവരാവകാശ നിയമപ്രകാരം ഐശ്യര്യ പരാശർ ചോദിച്ചത്.തുടർന്ന് രാജ്യസഭയിലും വകുപ്പ് മന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം പറഞ്ഞു. അതേപോലെ മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011 ലാണെന്നും മന്ത്രി പറഞ്ഞു.