അംബാട്ടി റായുഡുവിന്‍റെ വിരമിക്കല്‍; ധോണിക്കെതിരെ യുവരാജിന്‍റെ പിതാവ്

single-img
10 July 2019

എം.എസ് ധോണിക്കെതിരേ ആരോപണവുമായി യുവരാജ് സിങ്ങിന്റെ പിതാവും ഇന്ത്യയുടെ മുൻ താരവുമായ യോഗ്രാജ് സിങ്ങ് രംഗത്ത്. അമ്പാട്ടി റായുഡുവിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് യോഗ്രാജ് ധോണിക്കെതിരേ വിമർശനമുന്നയിച്ചത്.

‘ റായുഡു നിങ്ങള്‍ കളി തുടരണം, നിങ്ങള്‍ക്ക് എന്തൊക്കെ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കണം’. നിങ്ങള്‍ വലിയ താരമാണ്. എംഎസ് ധോണിയെ പോലുള്ളവര്‍ എല്ലാ കാലവും ടീമില്‍ ഉണ്ടാവില്ലെന്നും നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കായി 55 ഏകദിനങ്ങൾ കളിച്ച റായുഡു അപ്രതീക്ഷിതമായി വിരമിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതു തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഇടം നേടിയില്ലെങ്കിലും സ്റ്റാൻഡ് ബൈ താരമായി റായുഡുവുണ്ടായിരുന്നു. എന്നാൽ വിജയ് ശങ്കറിന് പരിക്കേറ്റപ്പോൾ റായുഡുവിനെ ടീമിലെടുത്തില്ല. പകരം മായങ്ക് അഗർവാളിനെയാണ് ലണ്ടനിലേക്ക് വിളിച്ചത്.