വീണ്ടും റെക്കോര്‍ഡിട്ട് എം എസ് ധോണി

single-img
10 July 2019

ഏകദിന ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്ത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി. 350 ഏകദിനങ്ങളില്‍ തുടര്‍ച്ചയായി വിക്കറ്റ് കീപ്പറായ ആദ്യ താരം എന്ന നേട്ടം ധോണി സ്വന്തമാക്കി. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണി ചരിത്രം കുറിച്ചത്.

ഏകദിനത്തില്‍ 350 മത്സരങ്ങളില്‍ നിന്ന് 444 പേരെയാണ് വിക്കറ്റ് കീപ്പിംഗിലൂടെ ധോണി പുറത്താക്കിയത്. ഇതില്‍ 321 ക്യാച്ചുകളും 123 സ്റ്റംപിങും ഉള്‍പ്പെടുന്നു. കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ കുമാര്‍ സംഗക്കാരയ്ക്കും(404 മത്സരങ്ങളില്‍ 482), ആദം ഗില്‍ ഗില്‍ക്രിസ്റ്റിനും(287 മത്സരങ്ങളില്‍ 472) പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട് എം എസ് ധോണി.