നടി കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍

single-img
10 July 2019

നടി കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍. കങ്കണയുടെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കങ്കണയും നിര്‍മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്‌മെന്റല്‍ ഹെ ക്യായുടെ നിര്‍മാതാവാണ് ഏകതാ കപൂര്‍. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലുണ്ടായ പ്രശ്‌നങ്ങളാണ് ബഹിഷ്‌കരണത്തിന് കാരണം. ചടങ്ങിനൊടുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, തന്റെ സിനിമ മണികര്‍ണികയെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് കങ്കണ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ തിരിയുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായി. സംഭവത്തില്‍ കങ്കണ മാപ്പ് പറയില്ലെന്ന് സഹോദരി രംഗോലി ചന്‍ഡേല്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡിന്റെ നീക്കം.