ഇന്ത്യയ്ക്ക് 240 റണ്‍സ് വിജയലക്ഷ്യം

single-img
10 July 2019

മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസീലന്‍ഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ശേഷിച്ച 23 പന്തില്‍ 28 റണ്‍സാണ് പിറന്നത്. റോസ് ടെയ്‌ലര്‍ (90 പന്തില്‍ 74), ടോം ലാഥം (11 പന്തില്‍ 10), മാറ്റ ഹെന്റി (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചല്‍ സാന്റ്‌നര്‍ (ആറു പന്തില്‍ ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (മൂന്നു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്നലെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. ക്രീസിലുണ്ടായിരുന്ന റോസ് ടെയ്‌ലര്‍ (67), ടോം ലാഥം (മൂന്ന്) എന്നിവര്‍ ന്യൂസീലന്‍ഡ് ഇന്നിങ്‌സ് പുനഃരാരംഭിച്ചു. ഇന്ത്യയ്ക്കായി 47ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വര്‍ കുമാര്‍, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസര്‍വ് ദിനത്തിലെ മല്‍സരത്തിനു തുടക്കമിടുകയായിരുന്നു.