കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

single-img
10 July 2019

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഓടനാവട്ടം വാപ്പാലയിൽ ബിനുവിന്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അപകട സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. വിവരം അറിഞ്ഞ റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കഴിഞ്ഞ മാസം 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ഈ സിലണ്ടര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.