പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

single-img
10 July 2019

പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍ പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇത് ശിക്ഷാര്‍ഹമാണെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാര്‍ഹവുമാണ്.

പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തിയ ശേഷം മുതിർന്നവർ വാഹനം…

Posted by Kerala Police on Tuesday, July 9, 2019