പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍; അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുമ്ര

single-img
10 July 2019

Support Evartha to Save Independent journalism

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര മലയാളി ചലച്ചിത്ര താരം അനുപമ പരമേശ്വരനെ ഫോളോ ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. താരം ഫോളോ ചെയ്യുന്ന ഏക നടി അനുപമയാണെന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണം. ബുമ്രയുടെ ഫോളോ ലിസ്റ്റില്‍ അന്ന് വെറും 25 പേര്‍മാത്രമാണ് ഉണ്ടായിരുന്നത്. അതിലായിരുന്നു അനുപമ ഉള്‍പ്പെട്ടത്.

എന്നാല്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നകാര്യം വാര്‍ത്തയായതോടെ താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്ന് തുടങ്ങിയിരുന്നു. പ്രണയ ചര്‍ച്ചകള്‍ ചൂടുപിടിക്കവേ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ വെറും 24 പേരെ മാത്രമാണ് താരം ഫോളോ ചെയ്യുന്നത്.

താനും ബുമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചര്‍ച്ചകള്‍ സജീവമായതോടെയാണ് അനുപമയെ ബുമ്ര അണ്‍ഫോളോ ചെയ്തിരിക്കുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്.

എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ്. ധോനി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുമ്ര ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.