മലയാളി യുവാവ് അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

single-img
10 July 2019

അബുദാബിയില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണൂര്‍ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകന്‍ അഭിഷേക് (24) ആണ് മരിച്ചത്. ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് അവശനിലയിലാണ് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയത്.

സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷമായി അബുദാബിയിലെ അല്‍മറായ് എമിറേറ്റ്‌സ് കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് 2 നേപ്പാള്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.