സാരിയുടുത്ത് നാടന്‍ ഫോട്ടോയുമായി അഹാന; മാട്രിമോണിയലിൽ വരനെ തേടുന്നു

single-img
10 July 2019

തന്റെ പുതിയ സിനിമയായ ലൂക്ക തിയറ്ററില്‍ നല്ല പ്രതീകരണം നേടി മുന്നേറുമ്പോൾ നടി അഹാന വരനെ തേടുന്നു. അഹാനയ്ക്ക് പ്രായം അതിനുള്ളത് ഉണ്ടോ എന്നാണ് പലരുടെയും ചോദ്യം. ഇപ്പോൾ 23 വയസ് മാത്രമേ അഹാനയ്ക്ക് ആയുള്ളൂ. അപ്പോൾ തന്നെ മാട്രിമോണിയയില്‍ ഐഡിയൊക്കെ തുടങ്ങി.

ഇപ്പോൾ ഇതാ തന്റെ മാട്രിമോണിയല്‍ പ്രൊഫൈല്‍ പിക്ചര്‍ അഹാനയാണ് ഷെയര്‍ ചെയ്തത്. സാരിയുടുത്തു നാടന്‍ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. തന്റേത് ഇടതൂര്‍ന്ന മുടി അഴിച്ചിട്ടുള്ള ചിത്രമാണ്,മുടി വിഗ് അല്ല ഒറിജിനല്‍ ആണെന്നും ഞാന്‍ ഉദ്ദേശിച്ചത് ഒര്‍ജിനല്‍ ആയിരുന്നെന്നും അഹാന പറയുന്നുണ്ട്. ഇതിൽ ആളുകളുടെ കമന്റുകള്‍ നിറഞ്ഞു തുടങ്ങി. പലരും വരനെ നിര്‍ദ്ദേശിക്കുന്നു.