വാഷിങ്ടണില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളംകയറി

single-img
9 July 2019

കനത്ത മഴയെ തുടര്‍ന്ന വാഷിങ്ടണില്‍ വെള്ളപ്പൊക്കം. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വെള്ളം കയറുകയും നിരവധിപ്പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പെട്ടന്നുണ്ടായ മഴയില്‍ റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ കനത്തതോടെ പോടോമാക് നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്.

വെള്ളം പെട്ടന്ന് ഉയര്‍ന്ന് വന്നതോടെ വാഹനങ്ങളില്‍ നിരത്തില്‍ കുടുങ്ങിയവരെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപെടുത്തി. വാഷിങ്ടണ്‍, മേരിലാന്‍ഡ്, വിര്‍ജീനി എന്നീ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.