ഇതില്‍ക്കൂടുതല്‍ അംഗീകരിക്കാനാവില്ല; ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്

single-img
9 July 2019

അമേരിക്കൻ ഉത്പന്നങ്ങങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചതിനെതിരെ വീണ്ടും ഡൊണാൾഡ് ട്രംപ്. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

മുന്‍പ് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ പിന്‍വലിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

യു.എസ് പേപ്പര്‍ ഉത്പ്പന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകള്‍ മൂലം കോടിക്കണക്കിന് ഡോളറുകളാണ് യു.എസിന് നഷ്ടമാകുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അനേകം രാജ്യങ്ങള്‍ ഇങ്ങനെ യു.എസിനെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.