ബുംറയുമായി ഡേറ്റിങ് നടത്തുന്നില്ല; അഭ്യൂഹങ്ങളെ തള്ളിപ്പറഞ്ഞ് നടി അനുപമ പരമേശ്വരന്‍

single-img
9 July 2019

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലെന്ന അഭ്യൂഹങ്ങളെ തള്ളിപ്പറഞ്ഞ് മലയാളി നടി അനുപമ പരമേശ്വരന്‍. താന്‍ ബുംറയുമായി ഡേറ്റിങ് നടത്തുന്നില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും നടി വ്യക്തമാക്കി.

നേരത്തേ തെലുങ്ക് നടി റഷീ ഖന്നയുമായി ബുംറയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല, ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് എനിക്കറിയാം ഒരു ചാറ്റ് ഷോയില്‍ റാഷി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.