ചാനല്‍ അവതാരകയുടെ അമളി തരംഗമായി; വീഡിയോ

single-img
8 July 2019

ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ആപ്പിള്‍ കമ്പനിയെ കുറിച്ച് പറഞ്ഞ അതിഥിയോട് ആപ്പിള്‍ പഴത്തെ കുറിച്ച് മറുപടി പറഞ്ഞ പാക് അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാകിസ്ഥാന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ് അവതാരകയ്ക്ക് അമളി പറ്റിയത്.

പാകിസ്ഥാന്റെ വാര്‍ഷിക വരുമാനത്തെക്കാള്‍ വലുതാണ് ആപ്പിള്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം എന്നായിരുന്നു അതിഥി പറഞ്ഞത്. ‘ഒരു ആപ്പിളിനു തന്നെ വലിയ വിലയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്’ എന്നായിരുന്നു അവതാരകയുടെ മറുപടി. സംഭാഷത്തിനിടെയില്‍ തന്നെ അതിഥി അക്കാര്യം തിരുത്തുകയും ചെയ്തു.

പിന്നീട് രണ്ടുപേരും ചിരിച്ചുകൊണ്ട് സംഭാഷണം തുടര്‍ന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത്. മാദ്ധ്യമപ്രവര്‍ത്തക നൈല ഇനായത്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് അവതാരകയ്ക്ക് പറ്റിയ അമളി പ്രേക്ഷകര്‍ക്ക് മനസിലായത്. ട്വിറ്ററില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.