മാനേജറുടെ താക്കോല്‍ കൈക്കലാക്കി ലോക്കറില്‍ നിന്നും 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്നു; എസ്ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍

single-img
7 July 2019

മാനേജറുടെ താക്കോല്‍ കൈക്കലാക്കിയശേഷം ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെയാണ് പോലീസ് വിജയവാഡയില്‍നിന്ന് പിടികൂടിയത്.

ഇയാള്‍ ബാങ്കിലെ മാനേജറുടെ വിശ്വസ്തനായിരുന്നു. അതുകൊണ്ട് തന്നെ ബാങ്ക് ലോക്കറിന്‍റെ താക്കോല്‍ ചട്ടവിരുദ്ധമായി സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ലോക്കറില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പോലീസ് അറിയിച്ചു.