നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ് പി കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ് • ഇ വാർത്ത | evartha
Breaking News, Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ് പി കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ്

രാജ് കുമാറിന്റെ നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞെന്ന ആരോപണവുമായി കോൺഗ്രസ്. ജില്ലാ എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. അദ്ദേഹം പണം വാങ്ങിയിട്ടുണ്ട്. പക്ഷെ അത് എത്രയാണെന്നാണ് ഇനി അറിയേണ്ടത് .

അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സ്വന്തം വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു. സ്ഥലം മാറ്റിയ നടപടിക്ക് പകരം എസ്പിയെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.