കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല; വിശദീകരണവുമായി കൃപാസനം ഡയറക്ടര്‍ ഫാ. വിപി ജോസഫ്

single-img
7 July 2019

വിശ്വാസികളുടെ ഇടയില്‍ പ്രചാരം നേടിയ കൃപാസനം പത്രം രോഗശാന്തിക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തി കൃപാസനം ഡയറക്ടറായ ഫാദര്‍ വിപി ജോസഫ് വലിയപറമ്പില്‍. കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല എന്നും മറിച്ച് ദൈവത്തിന്റെ ജനമധ്യത്തിലെ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങിലേക്ക് എത്തിക്കലാണ് ഈ പത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു. കൃപാസനം പത്രത്തിന്റെ സ്വാഭാവിക ലക്ഷ്യത്തിനപ്പുറത്ത് രോഗശാന്തിക്കായി ഉപയോഗിക്കാന്‍ പാടില്ലായെന്ന് ഫാദര്‍ വ്യക്തമാക്കി. ഇപ്പോഴുള്ള തെറ്റായ പ്രചാരണങ്ങള്‍ നിര്‍ത്തലാക്കാന്‍ കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ഇനി പത്രത്തില്‍ത്തന്നെ പ്രിന്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. ഇനി വിശ്വാസികളുടെ അവസരമാണ് അവര്‍ ഇതില്‍ നിന്ന് പിന്മാറുമോന്നാണ് ഞാന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.