സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; ഒറ്റ രാത്രികൊണ്ട് രജിസ്റ്റര്‍ ചെയ്തത് ആയിരക്കണക്കിന് കേസുകള്‍

single-img
7 July 2019

സംസ്ഥാനത് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയ്ക്കും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. ഒരേഒരു രാത്രികൊണ്ട് സംസ്ഥാനത്ത് 4580 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതിൽ ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. ആകെ 618 കേസാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. 93 ആണ് ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം. വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 38 ലക്ഷം രൂപയാണ്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മിന്നല്‍ പരിശോധന. ഗതാഗത റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം