കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴിപോകുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു

single-img
7 July 2019

സംസ്ഥാനത്ത് നിന്നും ഹജ്ജ് കമ്മിറ്റി വഴിപോകുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു. ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2:35 നാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സംഘം യാത്ര തിരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഇക്കുറി മദീനയാണ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത്. കേരളത്തില്‍ നിന്നും
298 യാത്രക്കാരുടെ സംഘമാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ടത്.

പിന്നാലെ മൂന്നുമണിയോടെ മറ്റൊരു വിമാനത്തില്‍ 294 തീര്‍ഥാടകരുടെ സംഘവും യാത്ര തിരിച്ചു. ഈ മാസം ഇരുപതാം തിയതി വരെ 35 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഹാജിമാര്‍ക്ക് ആയി ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നും 11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എംബാര്‍ക്കേഷന്‍ പോയന്റ് വീണ്ടും അനുവദിച്ചു കിട്ടുന്നത്. ഇത് പ്രകാരം മുന്‍ വര്‍ഷത്തെ നെടുമ്പാശ്ശേരി കൂടി നിലനിര്‍ത്തി സംസ്ഥാനത്ത് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഈ വര്‍ഷം നിലവിലുള്ളത്.