മമ്മൂട്ടിയുടെ മുന്നില്‍ ആരാധകന്റെ ‘ദാദാ സാഹിബ്’ അനുകരണം; ചിരിച്ച് ആസ്വദിച്ച് മമ്മൂക്ക: വീഡിയോ വൈറല്‍

single-img
6 July 2019


മമ്മൂട്ടിയുടെ മുന്നില്‍ നിന്ന് അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്ന ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഹക്കീം പട്ടേപ്പാടം എന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചത്. മമ്മൂട്ടി ചിത്രമായ ദാദാസാഹിബ് എന്ന ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ നെടുനീളന്‍ ഡയലോഗാണ് ഹക്കീം അവതരിപ്പിച്ചത്.

ഇത് ചിരിച്ചാസ്വദിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. ഇരുന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടും ഹക്കിം താരത്തിന് മുന്നില്‍ നിന്നു കൊണ്ട് തന്നെ തെല്ലു പരിഭ്രമത്തോടെ ശബ്ദം അനുകരിക്കുകയായിരുന്നു.

പഞ്ചവര്‍ണ്ണതത്തക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വനിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്ന് രചിച്ച ഈ ചിത്രത്തില്‍ കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകന്‍ ആയാണ് മമ്മൂട്ടി എത്തുക. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഓണം റിലീസ് ആയി എത്തും.

https://www.facebook.com/282767549337325/videos/399436804248540/