തലശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ അരക്കിലോ സ്വര്‍ണം കവര്‍ന്നു

single-img
6 July 2019

തലശേരിയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ അരക്കിലോ സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശിയും തലശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദം ആണ് ആക്രമിക്കപ്പെട്ടത്. ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ മറ്റു ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ച സംഘം ശ്രീകാന്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വര്‍ണക്കട്ടികളാണ് കൊള്ളയടിച്ചത്.