ഈജിപ്ഷ്യൻ മണ്ണിൽ ഞങ്ങള്‍ക്ക് ചാരന്മാരുണ്ട്; തുറന്ന് സമ്മതിച്ച് ഇസ്രയേല്‍

single-img
6 July 2019

കഴിഞ്ഞ മാസങ്ങളില്‍ ഈജിപ്തിലെ സിനായിൽ വ്യോമാക്രമണങ്ങൾ നടത്തിയത് അവിടെ നിന്നുള്ള ഇന്റലിജൻസ് വിവരങ്ങൾ ഉപയോഗിച്ചെന്ന് ഇസ്രയേൽ. ഈജിപ്ഷ്യന്‍ നഗരമായസിനായിൽ 2018 നവംബറിനും ഈ വർഷം മെയ് മാസത്തിനുമിടയിൽ നിരവധി തവണ ഇസ്രയേലി ജെറ്റുകൾ ബോംബ് വർഷിച്ചിരുന്നു.

എന്നാല്‍ ആക്രമണം നടത്തിയ കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് ഇസ്രയേലി ചാനലായ ഐ24 ന്യൂസ് ആണ് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈജിപ്ഷ്യൻ മണ്ണിൽ ഇസ്രയേലിന് ചാരന്മാരുള്ള കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലിന്റെ സൈന്യത്തെ സംബന്ധിച്ചിടത്തോളം സിനായ് പ്രാധാന്യമുള്ള പ്രദേശമാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾക്ക് വിവരം നൽകുന്ന നിരവധി പേർ അവിടെയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.