ശ്രീലങ്കയ്ക്ക് ബാറ്റിംഗ്: ഇന്ത്യന്‍ ടീമില്‍ രണ്ടുമാറ്റങ്ങള്‍

single-img
6 July 2019


ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലെത്തി. ജഡേജയ്ക്ക് ഈ ലോകകപ്പില്‍ ഇത് ആദ്യ മല്‍സരമാണ്. ശ്രീലങ്കന്‍ നിരയിലും ഒരു മാറ്റമുണ്ട്. വാര്‍ഡര്‍സേയ്ക്കു പകരം തിസാര പെരേര ടീമില്‍ തിരിച്ചെത്തി.