കാലിഫോര്‍ണിയയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം

single-img
6 July 2019

തെക്കന്‍ കാലിഫോര്‍ണിയയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

റിഡ്ജ്‌ക്രെസ്റ്റിനു പത്തു മൈല്‍ വടക്കുകിഴക്കു ഭാഗത്താണ് ഭൂചലനമുണ്ടായത്. കുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് ലൊസാഞ്ചലസ് കണ്‍ട്രി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.

രണ്ടു ദിവസം മുന്‍പ് റിഡ്ജ്‌ക്രെസ്റ്റില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. റിഡ്ജ്‌ക്രെസ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്. ഇതിനുപിന്നാലെ 1400 ഓളം തുടര്‍പ്രകമ്പനങ്ങള്‍ ഉണ്ടായെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.