കേന്ദ്ര ബജറ്റിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു • ഇ വാർത്ത | evartha
Business, Latest News, National

കേന്ദ്ര ബജറ്റിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിചാരിചിരുന്നപോലെ കോർപ്പറേറ്റ് നികുതിയിൽ ഇളവ് ഇല്ലാത്തതാണ് വൻകിട കമ്പനികളെയും നിക്ഷേപകരെയും നിരാശയിലാക്കിയത്.

ഇന്ന് ഓഹരി പിപനിയില്‍ സെൻസെക്സ് 394 പോയിൻറ് ഇടിഞ്ഞ് 39,513 ലാണ് ക്ലോസ് ചെയ്തത്. അതേപോലെ നിഫ്റ്റിയും 118 പോയിൻറ് കുറഞ്ഞ് 11,811 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് മികച്ച പ്രകടനമാണ് ഓഹരി വിപണി നടത്തിയത്. കഴിഞ്ഞ ദിവസം സെൻസെക്സ് 100 പോയിൻറ് ഉയർന്ന് 40,000 കടക്കുകയും നിഫ്റ്റി 11,975 കടക്കുകയും ചെയ്തിരുന്നു.

പ്രധാനമായും മെറ്റൽ, പവർ, ഐടി വിഭാഗങ്ങളിലാണ് വലിയ രീതിയിൽ ഇന്ന് വിറ്റഴിക്കൽ നടന്നത്. ബജറ്റിലെ ബാങ്കിംഗ് മേഖലക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾക്കു പിന്നാലെ പൊതുമേഖല ബാങ്കുകളുടെ ഓഹരിയും മികച്ച പ്രകടനം നടത്തിയിരുന്നു.