പാകിസ്‌താന് സെമി പ്രവേശനം ഉണ്ടാവില്ല; ബംഗ്ലാദേശിന് 316 റണ്‍സ് വിജയലക്ഷ്യം

single-img
5 July 2019

ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് 316 റണ്‍സ് വിജയലക്ഷ്യം. ടോസ് ലഭിച്ച ശേഷം ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. സെമിയിൽ കടക്കാൻ വിദൂരസാധ്യത മാത്രമുണ്ടായിരുന്ന പാകിസ്താനുവേണ്ടി ഇമാം ഉള്‍ ഹഖ് സെഞ്ച്വറിയും ബാബര്‍ അസം 96 ഉം റണ്‍സെടുത്തു. ഇമാദ് വസീമാകട്ടെ 26 പന്തില്‍ 43 റണ്‍സെടുത്ത് സ്‌കോര്‍ ഉയര്‍ത്തി.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരെ 314 റണ്‍സിന് വിജയം നേടിയാല്‍ മാത്രമെ പാകിസ്താന് ന്യൂസിലാന്റിനെ റണ്‍റേറ്റില്‍ മറികടന്ന് സെമിയിലെത്താനാകൂ.അതിനായി ബംഗ്ലാദേശിനെ ഒരു റണ്‍സിന് പുറത്താക്കിയാല്‍ മാത്രമെ പാകിസ്താന് സെമിപ്രവേശനം സാധ്യതമാകൂ. ടോസ് ലഭിക്കാതെ ഫീല്‍ഡിങ്ങിന് ഇറങ്ങേണ്ടി വന്നിരുന്നെങ്കില്‍ പത്തുവിക്കറ്റിന് ജയിച്ചാലും ന്യൂസീലന്‍ഡിനെ പിന്തള്ളി സെമിയില്‍ കടക്കാനുള്ള നെറ്റ് റണ്‍റേറ്റ് പാകിസ്താന് ലഭിക്കില്ലായിരുന്നു.