സൗദി വിമാനത്താവളത്തിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം • ഇ വാർത്ത | evartha
gulf

സൗദി വിമാനത്താവളത്തിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം

ജീസാനിലെ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കിഅല്‍ മാലികി പറഞ്ഞു.

ആക്രമണം നടത്തിയതായി സഖ്യസേനയും അവകാശപ്പെട്ടു. ഇറാന്‍ സഹായത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്ന ഹൂതികളുടെ കിരാതപ്രവൃത്തി തുടരുകയാണെന്ന് വക്താവ് പറഞ്ഞു. അതിനിടെ അബ്ഹ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രി കനത്ത സുരക്ഷ നടപടികള്‍ സ്വീകരിച്ചു. ഹൂതി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി എന്നാണ് അനൗദ്യോഗിക വിവരം.