വിട്ടുവീഴ്ച ചെയ്യാമോ എന്ന ചോദ്യവുമായി പലരും സമീപിച്ചു: ഗായത്രി സുരേഷ്

single-img
5 July 2019

സിനിമയില്‍ വന്ന ശേഷം വിട്ടുവീഴ്ച ചെയ്യാമോ എന്ന ചോദ്യവുമായി പലരും സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ല. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.

വളരെ സാധാരണമായാണ് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത്. സിനിമയല്ലേ… കാര്യങ്ങള്‍ അറിയാമല്ലോ എന്ന തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അത് അവരുടെ മനോവൈകല്യമാണ്. അവര്‍ക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല മറുപടിയെന്ന് തനിക്ക് തോന്നുന്നതായും ഗായത്രി പറഞ്ഞു.

ഗായത്രി സുരേഷിനൊപ്പം ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിച്ചവരില്‍ തനിക്ക് ക്രഷ് തോന്നിയത് ദുല്‍ഖറിനോടാണെന്നും കരിയറിലെ മറ്റ് വിശേഷങ്ങളും ഗായത്രി പങ്കുവയ്ക്കുന്നു.