എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി; കേരളത്തിനോട് അനുഭാവം കാട്ടാത്ത ബജറ്റ്: പിണറായി വിജയൻ

single-img
5 July 2019

സംസ്ഥാനത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കേന്ദ്രം ഉറപ്പ് പറഞ്ഞ എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വിലവര്‍ധനവ്.

ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൊച്ചി ഷിപ് യാര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവക്കുള്ള വിഹിതം വെട്ടിക്കുറച്ചെന്നും കേരളത്തിലെ ഉള്‍നാടന്‍ ജലപാതയെ അവഗണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍…

Posted by Pinarayi Vijayan on Friday, July 5, 2019