ഒരു ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ എന്തും ചെയ്യാം; ലൈവില്‍ വന്നത് കഥാപാത്രമായിട്ട്: വിവാദത്തിന് മറുപടിയുമായി ആശ ശരത്

single-img
5 July 2019

‘എവിടെ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ആശ ശരത് സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി രംഗത്ത്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.

ഇത് പ്രമോഷണല്‍ വീഡിയോ ആയിരുന്നുവെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഇത് കൊണ്ട് ചിലര്‍ക്ക് ആശങ്കകളുണ്ടായത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞു.

ഉദ്ദേശ്യം വ്യക്തമായിരുന്നുവെന്നും ആശാ ശരത് ആയല്ല സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോള്‍ സഖറിയ എന്ന് എടുത്ത് പറഞ്ഞിരുന്നുവെന്നും ഇത് സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം കൂട്ടമായി എടുത്ത തീരുമാനമായിരുന്നുവെന്നും ആശ ശരത് വ്യക്തമാക്കി.

മേക്കപ്പില്ലാതെ ‘ദുഃഖിത’യായാണ് ആശ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഗതി പറ്റിക്കലാണെന്നറിയാതെ ആയിരക്കണക്കിനുപേര്‍ വീഡിയോ ഷെയര്‍ ചെയ്തു. കളിപ്പിക്കലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.

സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രധാന വിമര്‍ശനം.