സച്ചിന്‍റെ പ്രവചനം അച്ചട്ടായി

single-img
4 July 2019

ലോകകപ്പ് ആവേശം സെമി ഫൈനലിനരികെ എത്തിനിൽക്കുമ്പോൾ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രവചനം അച്ചട്ടാവുന്നു. സെമിഫൈനലിസ്റ്റുകളെ ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഒരു അഭിമുഖത്തിൽ സച്ചിൻ പ്രവചിച്ചിരുന്നു. അതാണിപ്പോൾ കൃത്യമായിരിക്കുന്നത്. കമന്റേറ്ററായുള്ള ലോകകപ്പ് അരങ്ങേറ്റത്തിന് തൊട്ടുമുൻപാണ് സെമിയിലെത്തുന്ന ടീമുകളേതെന്ന് സച്ചിൻ പ്രവചിച്ചത്.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ സെമിയിലെത്തും. ന്യൂസിലൻഡോ പാകിസ്താനോ ആയിരിക്കും നാലാം സ്ഥാനത്തെത്തുകയെന്നും സച്ചിൻ അന്ന് പ്രവചിച്ചിച്ചു. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾ ഇതിനകം സെമിയിൽ എത്തി. പോയന്റ് നിലയും റൺറേറ്റും പരിഗണിക്കുമ്പോൾ പാകിസ്താനെക്കാൾ ന്യൂസിലൻഡ് സെമിയിലെത്താനാണ് എല്ലാ സാധ്യതയും.