ഇന്ധനവില കുറയും: ജിഡിപി 7% ആയി ഉയര്‍ത്തും; സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍

single-img
4 July 2019

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു. 2019-20 സാമ്പത്തികവര്‍ഷം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

ഇന്ധന വിലയില്‍ കുറവ് വരുമെന്നും സര്‍വേയില്‍ പറയുന്നു. കാഷിക രംഗത്ത് 2.9 ശതമാനം ഇടിവുണ്ടായി. 2018ല്‍ പൊതുധനകമ്മി 6.4 ശതമാനമായിരുന്നത് 2019ല്‍ 5.8 ശതമാനമായി കുറഞ്ഞുവെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.

മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തികസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മാത്രമേ 2025ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.