ശബരിമല വിഷയത്തില്‍ ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ?; പി രാജീവ് ചോദിക്കുന്നു

single-img
4 July 2019

ശബരിമല വിഷയത്തിൽ സ്ത്രീ തടയാന്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ തല്‍ക്കാലം കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമില്ല എന്നാണ് ഇന്നലെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക് സഭയില്‍ വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇടതുപക്ഷത്തേയും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച ബിജെപിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. ശബരിമല സിഷായത്തിൽ ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവരൊക്കെ ഇപ്പോള്‍ എവിടെയാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ രാജീവ് ചോദിക്കുന്നത്.

കേരളം നിയമം കൊണ്ടുവന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എംപിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. എന്നാൽ ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ, സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. പി രാജീവ് പറയുന്നു.

ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എം.പിയാണ്…

Posted by P Rajeev on Wednesday, July 3, 2019