വയനാട്ടിൽ വനാതിർത്തിയിൽ പെൺകുഞ്ഞിന്‍റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

single-img
4 July 2019

വയനാട്ടിലെ പുൽപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളിക്കടുത്തുള്ള വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിർത്തിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഏകദേശം നാല് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടുത്തെ തന്നെ കോളനിയിലെ യുവതി പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.