ജന്മദിനാഘോഷത്തിനിടെ മലയാളി യുവതി യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

single-img
4 July 2019


മലയാളി യുവതി യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. ജെസ്ലിന്‍ ജോസ് (27) ആണ് ടര്‍ണര്‍ഫോള്‍സ് വെള്ളച്ചാട്ടത്തില്‍ സൃഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാന് കൂപ്പര്‍ പറഞ്ഞു.

കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് ജെസ്ലിന്‍ ഉള്‍പ്പെട്ട നാലംഗ സംഘം ടര്‍ണര്‍ഫോള്‍സില്‍ എത്തിയത്. ഡാളസില്‍ താമസിക്കുന്ന ജോസ്-ലൈലാമ്മ ജോസ് ദമ്പതികളുടെ മകളാണ് ജെസ്ലിന്‍. അടുത്തിടെയായിരുന്നു ജെസ്ലിന്റെ വിവാഹം.