മുഖ്യ പ്രഭാഷണം വത്സൻ തില്ലങ്കേരി, അധ്യക്ഷൻ ജേക്കബ് തോമസ്; വേദിയുടെ സംഘാടനം ആർഎസ്എസ്

single-img
4 July 2019

ആർഎസ്എസിനെ സാംസ്ക്കാരിക സംഘടന എന്ന് വിശേഷിപ്പിക്കുകയും രണ്ട് ദശാബ്ദമായി സംഘടനയുമായി അടുപ്പമുണ്ട് എന്ന് പറഞ്ഞ മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായിരുന്ന ജേക്കബ് തോമസ് ആർ എസ് എസ് സംഘടിപ്പിക്കുന്ന വേദിയിൽ അധ്യക്ഷനായി എത്തുന്നു. എറണാകുളം കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ്പങ്കെടുക്കുന്നത്.

ഈ മാസം 18ന് വൈകിട്ട് മാവേലിപുരത്തെ എംആര്‍എ ഹാളിലാണ് പരിപാടി നടക്കുന്നത്. ആര്‍എസ്എസിന്റെ സംസ്ഥാന വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനാവും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ സംഘടനയായ ആര്‍എസ്എസ് ഐടി മിലാന്‍ ആണ് സംഘാടകര്‍. സംഘടനയുടെ ഡ്രസ് കോഡ് ഇവര്‍ക്ക് ബാധകമല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐടി മിലാന്‍ ശാഖകകളുള്ളത്.