തിരുവനന്തപുരം മേയറെ ആക്രമിച്ച കേസ്; ബിജെപി കൗൺസിലര്‍ ഉള്‍പ്പെടെ 21 പേർക്കെതിരെ കുറ്റപത്രം

single-img
4 July 2019

തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ ആക്രമിച്ച കേസിൽ ബിജെപിയുടെ കൗൺസിര്‍ ഉള്‍പ്പെടെ 21 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മ്യൂസിയം പോലീസ് ജില്ലയിലെ ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. 2017 നവംബർ 18 നായിരുന്നു ആക്രമണമുണ്ടായത്.

കേസിൽ വധശ്രമം, ഗൂഡാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ബിജെപി കൗൺസിലർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.

മേയറിനെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. താഴെ വീണ മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്.