സ്വദേശികൾക്കുള്ള തൊഴിൽ സംവരണ നിയമം; കുവൈറ്റ് ചില സ്ഥാപനങ്ങളെ ഒഴിവാക്കും • ഇ വാർത്ത | evartha
Pravasi

സ്വദേശികൾക്കുള്ള തൊഴിൽ സംവരണ നിയമം; കുവൈറ്റ് ചില സ്ഥാപനങ്ങളെ ഒഴിവാക്കും

കുവൈറ്റിലെ സ്വകാര്യമേഖലയിൽ സ്വദേശികൾക്കുള്ള തൊഴിൽ സംവരണ നിയമത്തിൽ നിന്ന് ചില സ്ഥാപനങ്ങളെ ഒഴിവാക്കും. ഇതിനായുള്ള ശുപാർശ മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്ന് തൊഴിൽ ശേഷി അതോറിറ്റിയിലെ ആസൂത്രണ-ഭരണ നിർവഹണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.മുബാറക് അൽ ജാഫർ അറിയിച്ചു.

കുവൈറ്റിലെ സ്വകാര്യമേഖലയില പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്ത ശതമാനം സ്വദേശി സംവരണം ഉൾപ്പെടുത്തി 2010ലാണ് നിയമം കൊണ്ടുവന്നത്. പുതിയ നിയമത്തില്‍ 25 ജീവനക്കാരിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് സ്വദേശി സംവരണത്തിന് ക്വോട്ട നിശ്ചയിച്ചിരുന്നത്.

കന്നുകാലിമേയ്ക്കൽ, മത്സ്യബന്ധനം, കൃഷി, ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ സംവരണ വ്യവസ്ഥ നടപ്പാക്കേണ്ടതില്ലെന്നാണ് പുതിയ ശുപാർശ.