ലോകമെങ്ങും ഫേസ്ബുക്ക്, വാട്സ് ആപ് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്; ഔദ്യോഗിക വിശദീകരണം നല്‍കാതെ അധികൃതര്‍

single-img
3 July 2019

ലോകമെങ്ങും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക് അക്കൌണ്ടില്‍ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്.സമാനമായ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

എന്നാല്‍ എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല. പ്രധാനമായും അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ആസ്ട്രേലി, ബ്രസീല്‍ എന്നിവിടങ്ങളിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. അതേപോലെ കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. ഇതേപോലെ കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു.