രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

single-img
3 July 2019


രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 26 ജില്ലകളിലെ പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് നേട്ടം കൈവരിച്ചത്.

74 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 39 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 29 സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. ആറ് സ്വതന്ത്രരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജില്ലാ പഞ്ചായത്തുകളില്‍ ഒമ്പത് സീറ്റുകളില്‍ ഏഴെണ്ണത്തിലും കോണ്‍ഗ്രസിനാണ് വിജയം. ബിജെപിക്ക് ഒരിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയം. ജൂണ്‍ 30 നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായത് അണികള്‍ക്കും നേതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്.