ബിജെപി ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരുത്തണം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന് പിസി ജോർജ്

single-img
2 July 2019

തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ് എംഎൽഎയുടെ മുന്നറിയിപ്പ്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരുത്താൻ ബിജെപി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ന് കോട്ടയത്ത് പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പിസി ജോർജ് എൻഡിഎയിലെ തന്റെ അതൃപ്തി തുറന്നു പറഞ്ഞത്.

ബിജെപി പാവപ്പെട്ടവരുടെയും കർഷകരുടെയും ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള ജനപക്ഷം സെക്കുലറിന്റെ ചെയർമാനായി ഇ കെ ഹസൻകുട്ടിയെ തെരഞ്ഞെടുത്തു. ഇതിനു മുൻപ് ജോര്‍ജിന്റെ മകൻ ഷോണ്‍ ജോർജാണ് ഈ സ്ഥാനത്തിരുന്നിരുന്നത്. അദ്ദേഹം ഒഴിഞ്ഞതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.